സാറേ അവനെതിരെ കേസെടുക്കണം, പെന്‍‌സില്‍ തിരിച്ച് തന്നില്ല'; കുട്ടികള്‍ പൊലീസ് സ്റ്റേഷനില്‍

ഹൈദരാബാദ്: കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ പെഡകടുബുരു പൊലീസ്( Andhra Pradesh Police) സ്റ്റേഷനിലേക്ക് ഒരു കൂട്ടം കുട്ടികളെത്തി, സഹപാഠിക്കെതിരെ പരാതിയുമായി. പരാതി കേട്ട് പൊലീസുകാരും അമ്പരന്നു.  ഒരു പെൻസിൽ കാണാതായ…

ഹൈദരാബാദ്: കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ പെഡകടുബുരു പൊലീസ്( Andhra Pradesh Police) സ്റ്റേഷനിലേക്ക് ഒരു കൂട്ടം കുട്ടികളെത്തി, സഹപാഠിക്കെതിരെ പരാതിയുമായി. പരാതി കേട്ട് പൊലീസുകാരും അമ്പരന്നു. ഒരു പെൻസിൽ കാണാതായ സംഭവത്തിൽ നീതി തേടിയാണ് കുരുന്നുകള്‍ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനിലേക്കെത്തിയത്. സഹപാഠിക്കെതിരെ പരാതിയുമായെത്തിയ കുട്ടികളെ ഒടുവില്‍ പൊലീസ് ഇടപെട്ട് പരിഹാരം കണ്ടെത്തി മടക്കി അയച്ചു. പൊലീസ് സ്റ്റേഷനിലെത്തിയ പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ(Primary School students) വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്(Viral video).

ക്ലാസിലെ ഒരു കുട്ടി തന്റെ പെൻസിൽ എടുത്തെന്നും അത് തിരിച്ച് തരുന്നില്ലെന്നുമുള്ള പരാതിയുമായാണ് കുട്ടികള്‍ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനിലെത്തിയത്. തന്‍റെ പെന്‍സിലെടുത്ത സഹപാഠിയോട് അത് തിരികെ തരാന്‍ പലതവണ ആവശ്യപ്പെട്ടു, എന്നാല്‍ പലതവണ ചോദിച്ചിട്ടും അവൻ തന്നില്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പെന്‍സില്‍ കിട്ടാതായതോടെ കൂട്ടുകാരെയും കൂട്ടി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. സ്കൂൾ കുട്ടികൾ കൂട്ടമായി സ്റ്റേഷനിലേക്ക് വരുന്നത് കണ്ട് എന്താണ് കാര്യമെന്നറിയാതെ പൊലീസുകാരും അമ്പരന്നു. ഒടുവില്‍ വിവരമറിഞ്ഞ പൊലീസ് കുട്ടികളെ അനുനയിപ്പിച്ചു. പരാതിക്കാരനെയും സഹപാഠിയേയും തമ്മിലിരുത്തി സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടു. ഒടുവില്‍ ഇരുവരെയും കൊണ്ട് പരസ്പരം കൈ കൊടുപ്പിച്ചാണ് പൊലീസ് തിരിച്ചയച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story