സംരംഭകത്വ മികവിന് വി പി നന്ദകുമാറിന് അബുദബിയില്‍ ആദരം

കൊച്ചി: സംരംഭകത്വ മികവിന് മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒയുമായ വി.പി.നന്ദകുമാറിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) അബുദബി ചാപ്റ്ററിന്റെ ആദരിച്ചു. പുതുതലമുറ സംരംഭകര്‍ക്ക്…

കൊച്ചി: സംരംഭകത്വ മികവിന് മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒയുമായ വി.പി.നന്ദകുമാറിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) അബുദബി ചാപ്റ്ററിന്റെ ആദരിച്ചു. പുതുതലമുറ സംരംഭകര്‍ക്ക് മികച്ച മാതൃക സൃഷ്ടിച്ച് ബിസിനസ് രംഗത്ത് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഈ ആദരം. അബുദബിയില്‍ നടന്ന ഐസിഎഐ ചാപ്റ്ററിന്റെ 33-ാം വാര്‍ഷിക സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയും മുഖ്യപ്രഭാഷകരില്‍ ഒരാളുമായിരുന്നു വി പി നന്ദകുമാര്‍. ചെറിയ മൂലധനത്തില്‍ രണ്ടു ജീവനക്കാരുമായി തുടങ്ങിയ മണപ്പുറം ഫിനാന്‍സിന്റെ വളര്‍ച്ച സംരംഭകര്‍ക്ക് മികച്ചൊരു പാഠമാണ്. സംരംഭകത്വ രംഗത്തെ വെല്ലുവിളികളേയും പ്രതിസന്ധികളേയും എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ചും പ്രചോദനത്തേയും ഭാവി കാഴ്ചപ്പാടിനെ കുറിച്ചും ചടങ്ങില്‍ അദ്ദേഹം സംസാരിച്ചു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story