രാജസ്ഥാനിൽ 9 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ കേസുകൾ 21 ആയി

ഒമിക്രോൺ ഭീതി തുടരുന്നതിനിടെ രാജസ്ഥാനിൽ ഒമ്പത് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ജയ്പൂരിലെ ഒരു കുടുബത്തിലെ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നും നവംബർ 15 ന്…

ഒമിക്രോൺ ഭീതി തുടരുന്നതിനിടെ രാജസ്ഥാനിൽ ഒമ്പത് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ജയ്പൂരിലെ ഒരു കുടുബത്തിലെ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നും നവംബർ 15 ന് എത്തിയ കുടുംബത്തിനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകളുടെ എണ്ണം 21 ആയി.

നീണ്ട അടച്ചിടലിനു​ശേഷം കോഴിക്കോട് മാനാഞ്ചിറ മൈതാനം വീണ്ടും തുറന്നു

മഹാരാഷ്ട്രയിൽ ഏഴു പേർക്കും ഡൽഹിയിൽ ഒരാൾക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഞായറാഴ്ച മാത്രം രാജ്യത്ത് 17 പേർക്കാണ് കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചത്. നേരത്തെ കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരുന്നത്. രാജസ്ഥാനിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ രാജ്യത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story