കര്‍ഷക സമരം: ഞായറാഴ്ച്ച ഭാരതബന്ദ്

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ഭാരതബന്ദ് നടത്തുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കള്‍ പറഞ്ഞു. സമരം ചൊവ്വാഴ്ച അഞ്ചുദിവസം പിന്നിട്ടു. ഏഴു സംസ്ഥാനങ്ങളിലായി നടത്തുന്ന കര്‍ഷക സമരം കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആവശ്യസാധനങ്ങളുടെ വില കുത്തനെ കൂടുകയാണ്.

കേരളത്തില്‍ ഞായറാഴ്ച ഹര്‍ത്താല്‍ നടത്താന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹായം തേടിയിട്ടുണ്ടെന്നും അവര്‍ സമ്മതിച്ചാല്‍ നടത്തുമെന്നും കിസാന്‍ മഹാസംഘ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ പി.ടി. ജോണ്‍ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story