
തലയോട്ടി തകർന്നു; രഞ്ജിത്തിന് 20 വെട്ടേറ്റതായി ഇൻക്വസ്റ്റ് റിപ്പോർട്ട്
December 19, 2021ആലപ്പുഴ ജില്ലയിൽ രാഷ്ട്രീയ പ്രേരിതമായി നടന്ന അക്രമത്തിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന് 20 വെട്ടേറ്റിട്ടുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ആക്രമണത്തിൽ ചുണ്ട് മുറിഞ്ഞ് മാറിയതായും കീഴ്താടി തകർന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴുത്തിലും ആഴത്തിൽ മുറവേറ്റിട്ടുണ്ട്. തലയോട്ടി തകർന്നെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ പ്രഭാതസവാരിക്കായി ഇറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം അടിച്ചു വീഴ്ത്തുകയും ആവർത്തിച്ച് വെട്ടുകയുമായിരുന്നു. വെട്ടേറ്റ രഞ്ജിത്തിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളക്കിണർ സ്വദേശിയാണ് കൊല്ലപ്പെട്ട രഞ്ജിത്ത്.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു
ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവിന്‍റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിനും വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമാണ് വെട്ടിയത്.
Pranamam
എന്തൊക്കെ ചെയ്താലും samrekshikkan ആൾക്കാർ ഉണ്ടെങ്കിൽ പിന്നെ എന്ത് cheyyanum aalundavum 😭😭😭😭😭