പുതുചരിത്രം എഴുതി ഇന്ത്യ: സെഞ്ചൂറിയൻ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ടീം ഇന്ത്യ

പുതുചരിത്രം എഴുതി ഇന്ത്യ: സെഞ്ചൂറിയൻ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ടീം ഇന്ത്യ

December 30, 2021 0 By Editor

ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ.സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ 113 റൺസിനാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം ഇന്നിംങ്ങിസിൽ 305 റൺസ് വിജയലക്ഷ്യം ഉറപ്പിച്ചിറങ്ങിയ ദക്ഷിണാഫ്രിക്ക 191 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും രണ്ടാം ഇന്നിംങ്ങിസിൽ മൂന്ന് വിക്കറ്റുകൾ വീതം നേടി. മുഹമ്മദ് സിറാജിനും രവിചന്ദ്രൻ അശ്വിനും രണ്ട് വിക്കറ്റുകൾ വീതം ലഭിച്ചു.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ദക്ഷിണാഫ്രിക്കയുടെ നായകൻ ഡീൻ എൽഗാർ 156 പന്തിൽ 77 റൺസെടുത്തെങ്കിലും വിജയത്തിലേക്ക് എത്താനായില്ല.തെംബ ബാവുമ 80 പന്തിൽ 35 റൺസും ക്വിന്റൺ ഡി കോക്ക് 28 പന്തിൽ 21 റൺസും എടുത്തങ്കിലും ഇന്ത്യയുടെ ബൗളിംങ്ങിൽ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻകാർക്ക് പിടിച്ചു നിൽക്കാനായില്ല.ഓസ്‌ട്രേലിയയ്‌ക്കും ഇംഗ്ലണ്ടിനും ശേഷം സെഞ്ചൂറിയൻ ടെസ്റ്റിൽ ജയിക്കുന്ന മൂന്നാമത്തെ വിദേശ ടീമാണ് ഇന്ത്യ. ഈ ജയത്തോടെ മൂന്ന് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലാണ്