അഞ്ച് വർഷത്തിനിടെ മലയാളി മദ്യത്തിന് നികുതി നൽകിയത് 46,546.13 കോടി; ഒരു ദിവസം സർക്കാർ ഖജനാവിലേക്ക് എത്തുന്നത് 25 കോടി

അഞ്ച് വർഷത്തിനിടെ മലയാളി മദ്യത്തിന് നികുതി നൽകിയത് 46,546.13 കോടി; ഒരു ദിവസം സർക്കാർ ഖജനാവിലേക്ക് എത്തുന്നത് 25 കോടി

December 31, 2021 0 By Editor

അഞ്ച് വർഷത്തിനിടെ മദ്യനികുതിയായി മലയാളി സർക്കാർ ഖജനാവിലേക്ക് നൽകിയത് 46,546.13 കോടി രൂപയെന്ന് കണക്ക്. പ്രതിമാസം 766 കോടി രൂപയാണ് മദ്യപർ നികുതിയായി സർക്കാരിന് നൽകുന്നത്. വിവരാവകാശ അന്വേഷണത്തിന്റെ മറുപടിയായാണ് ഇത് ലഭിച്ചത്.

2016 ഏപ്രിൽ മുതൽ 2021 മാർച്ച് 31 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു ദിവസം ഏകദേശം 25.53 കോടി രൂപയാണ് നികുതിയായി സർക്കാർ ഖജനാവിലേക്ക് പോകുന്നത്. മദ്യവിൽപ്പനയിലൂടെ ബെവ്‌കോ ഉണ്ടാക്കുന്ന ലാഭത്തിന് പുറമേയാണ് ഈ നികുതിയും ഈടാക്കുന്നത്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

2018-19ലും 2019-20-ലുമാണ് മദ്യവിൽപ്പനയിലൂടെ സർക്കാരിന് ഏറെ നികുതിവരുമാനം ലഭിച്ചത്. 9,615.54 കോടിയും 10,332.39 കോടിയുമാണിത്. മദ്യം ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർക്കുന്നതിന്റെ കാരണമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന 2011-12 മുതൽ 2015-16 വരെയുള്ള കാലത്ത് മദ്യനികുതിയായി ലഭിച്ചത് 30,770.58 കോടിയായിരുന്നു.