നീതുവിൽ നിന്നും സ്വർണവും പണവും തട്ടി; ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ ഏറ്റുമാനൂർ ഫസ്റ്റ്…
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ ഏറ്റുമാനൂർ ഫസ്റ്റ്…
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. ഇന്നലെയാണ് ഇബ്രാഹിം ബാദുഷയെ അറസ്റ്റ് ചെയ്തത്.
തന്റെ പക്കൽ നിന്നും സ്വർണവും പണവും തട്ടിയതായി നീതു പോലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്താണ് പോലീസ് ഇബ്രാഹിം ബാദുഷയെ അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റവും ഗാർഹിക-ബാലപീഡന നിയമപ്രകാരമുള്ള വകുപ്പുകളും ചേർത്താണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
30 ലക്ഷം രൂപയും സ്വർണവുമാണ് ഇയാൾ നീതുവിന്റെ പക്കൽ നിന്നും തട്ടിയെടുത്തത്. ഇതിനായി തന്നെയും ഏഴ് വയസ്സുള്ള തന്റെ മകനെയും ഇയാൾ ഉപദ്രവിച്ചിരുന്നതായി നീതു പറയുന്നു. ഇബ്രാഹിം ബാദുഷ ലഹരിക്ക് അടിമയാണെന്നും നീതു പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കുട്ടിയെ ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നീതുവിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് ആണ് റിമാൻഡ് ചെയ്തത്