നടിയെ ആക്രമിച്ച കേസ് ; റിപ്പോർട്ടർ ചാനലിന്റേത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം: നികേഷിന് ദിലീപിന്റെ വക്കീൽ നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ടർ ചാനൽ നടത്തുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്ന് ദിലീപ്. തന്നെ അപകീർത്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നതെന്ന് ദിലീപ് പറയുന്നു. സംസ്ഥാന സർക്കാരിനും റിപ്പോർട്ടർ ടിവി എഡിറ്റർ എംവി നികേഷ് കുമാറിനും അയച്ച വക്കീൽ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്.

റിപ്പോർട്ടർ ചാനൽ ഡിസംബർ 25ന് സംപ്രേക്ഷണം ചെയ്ത അഭിമുഖം മനപ്പാഠം പഠിച്ച് തയ്യാറാക്കിയതാണ്. നിരന്തരമായ റിഹേഴ്‌സലിന് ശേഷമാണ് അഭിമുഖം ടെലികാസ്റ്റ് ചെയ്തത്. റിപ്പോർട്ടർ ചാനലും നികേഷ് കുമാറും ചേർന്ന് വ്യാജ വാർത്ത റിപ്പോർട്ട് ചെയ്യുകയാണ്. പ്രൊപ്പഗാൻഡയാണ് ഇവരുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും ദിലീപിനായി രാമൻപിള്ള അസോസിയേറ്റ് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.

കേസിലെ ഇൻ ക്യാമറ പ്രൊസീഡിംഗ്സിന്റെ ലംഘനമാണ് ഇതെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെ പ്രതിനിധീകരിക്കുന്ന സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ്, സംവിധായകൻ ബാലചന്ദ്രകുമാർ എന്നിവർക്കും ദിലീപ് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്ന് ബാലചന്ദ്രകുമാറാണ് വെളിപ്പെടുത്തിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story