കേരളത്തിൽ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നത്, പാർപ്പിടങ്ങളില്ല ” ഇതൊക്കെ ശരിയാക്കിയിട്ട് പോരെ സിൽവർ ലൈൻ ; ശ്രീനിവാസൻ

കേരളത്തിൽ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നത്, പാർപ്പിടങ്ങളില്ല ” ഇതൊക്കെ ശരിയാക്കിയിട്ട് പോരെ സിൽവർ ലൈൻ ; ശ്രീനിവാസൻ

January 9, 2022 1 By Editor

തിരുവനന്തപുരം: സിൽവർ ലൈനുമായി ബന്ധപെട്ടു . നിരവധി നേതാക്കൻമാരും സാമൂഹ്യ പ്രവർത്തകരും അവരുടെ നിലപാടുകളും അഭിപ്രായങ്ങളും ഇതിനോടകം തന്നെ അറിയിക്കുകയുണ്ടായി. ഇപ്പോഴിതാ സിൽവർ ലൈനിനെതിരെ രൂക്ഷവിമർശവുമായി നടൻ ശ്രീനിവാസൻ രംഗത്തെത്തിയിരിക്കുകയാണ്. റെയിൽ വന്നില്ലെങ്കിൽ ആരും ചത്തു പോകില്ലെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലാണ് ആദ്യം ശ്രദ്ധ വേണ്ടതെന്നും ശ്രീനിവാസൻ പറഞ്ഞു. മനോരമ ന്യൂസ് ആണ് നടന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തത്.

വാർത്തകൾ വേഗത്തിൽ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

‘ഇത്രയും ബജറ്റുള്ള ഒരു പരിപാടി കേരളത്തിൽ ചെയ്യുമ്പോൾ അതിനേക്കാൾ അത്യാവശ്യമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തു കഴിഞ്ഞോ? നല്ല ഭക്ഷണം കിട്ടുന്നുണ്ടോ? കേരളത്തിൽ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നത്. പാർപ്പിടം ശരിയാക്കിയോ? ഇതൊക്കെ ശരിയാക്കിയിട്ട് പോരെ അതിവേഗത്തിൽ ഓടാൻ.’ – അദ്ദേഹം പറഞ്ഞു.

വലിയ അഴിമതി നടക്കുന്ന പദ്ധതിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ‘126000 കോടിയാണ് ഇതിന്റെ ചെലവ്. അതിൽ 25000 കോടിയുടെ അഴിമതിയുണ്ടെന്നാണ് പറയുന്നത്. എനിക്കറിഞ്ഞുകൂടാ. ഇത്രയും തുക കടമെടുത്താലേ കിട്ടൂ. ബാക്കിയുള്ള വികസന പ്രവർത്തനങ്ങൾക്ക് പിന്നീട് പണം കിട്ടാതാകും. അടിസ്ഥാന സൗകര്യങ്ങൾ പരിഹരിച്ചിട്ടു മതി വേഗത്തിലോടുന്ന ട്രയിൻ. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അതിൽ വലിയ പണം കൊടുത്ത് സഞ്ചരിക്കാനാകൂ. റെയിൽ വരാത്തതു കൊണ്ട് ആളുകൾ ചത്തു പോകില്ല.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നും എതിർപ്പുകൾക്ക് വഴങ്ങില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു പറയുന്നതിനിടയിലാണ് നടൻ ശ്രീനിവാസനും പദ്ധതിക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.