പ്രണയ സാഫല്യം ; നടി റെബ മോണിക്ക ജോൺ വിവാഹിതയായി

തെന്നിന്ത്യൻ താരം റെബ മോണിക്ക ജോൺ വിവാഹിതയായി. ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫ് ആണ് വരൻ. ബാം​ഗ്ലൂരിലെ പള്ളിയിൽ വെച്ചാണ് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ഇരുവരുടേയും…

തെന്നിന്ത്യൻ താരം റെബ മോണിക്ക ജോൺ വിവാഹിതയായി. ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫ് ആണ് വരൻ. ബാം​ഗ്ലൂരിലെ പള്ളിയിൽ വെച്ചാണ് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ഇരുവരുടേയും വിവാ​ഹം നടന്നത്. പ്രണയവിവാഹമാണ്.

ഒരു വർഷം മുമ്പാണ് ജോയ്മോൻ തന്നോട് പ്രണയം പറ‍ഞ്ഞതെന്ന് റെബ സോഷ്യൽമീഡിയ വഴി അറിയിച്ചിരുന്നു. കൂടാതെ ഇടയ്ക്കിടെ ജോയ്മോനൊപ്പമുള്ള ഡേറ്റിങ് ചിത്രങ്ങളും റെബ പങ്കുവെക്കാറുണ്ടായിരുന്നു. വിവാഹത്തിന് ശേഷം ബാം​​ഗ്ലൂർ ലീല പാലസിൽ ആഘോഷമായി റിസപ്ഷനും നടത്തിയിരുന്നു. കേരളത്തിലെ പ്രമുഖ മ്യൂസിക്ക് ബാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ഷോയും വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

മലയാളി ആണെങ്കിലും റെബ ബാം​ഗ്ലൂരിലാണ് കുടുംബസമേതം താമസിക്കുന്നത്. താരത്തിന്റെ സിനിമാ അരങ്ങേറ്റം വിനീത് ശ്രീനിവാസൻ സിനിമ ജേക്കബിന്റെ സ്വർ‌​ഗരാജ്യത്തിലൂടെയായിരുന്നു. വിജയ് ചിത്രം ബിഗിലിൽ അനിതയെന്ന കഥാപാത്രം തമിഴിലും നിരവധി ആരാധകരെ നേടിക്കൊടുത്തു. ജര്‍ഗണ്ടി, ധനുഷ് രാശി നെയ്യാര്‍കളെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിഷ്ണു വിശാല്‍ നായകനാകുന്ന എഫ് ഐ ആര്‍ ആണ് റെബയുടെ പുതിയ ചിത്രം. മനു ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story