കര്‍ഷക സമരം: ശക്തമായ ഏഴാം ദിവസത്തിലേയ്ക്ക്
മഹാരാഷ്ട്ര : ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ നടത്തി വരുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. പത്താം തിയ്യതിക്ക് ശേഷവും സര്‍ക്കാര്‍ അനുകൂല തീരുമാനം കൈകൊണ്ടില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ്…
മഹാരാഷ്ട്ര : ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ നടത്തി വരുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. പത്താം തിയ്യതിക്ക് ശേഷവും സര്‍ക്കാര്‍ അനുകൂല തീരുമാനം കൈകൊണ്ടില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ്…
മഹാരാഷ്ട്ര : ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ നടത്തി വരുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. പത്താം തിയ്യതിക്ക് ശേഷവും സര്‍ക്കാര്‍ അനുകൂല തീരുമാനം കൈകൊണ്ടില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.
കടം എഴുതി തള്ളുക, സ്വമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക, വിളകള്‍ക്ക് ന്യായ വില ഉറപ്പാക്കുക തുടങ്ങിയവയാണ് സമരത്തിലുള്ള കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍. ഇതിനിടെ സമരത്തെ തുടര്‍ന്ന് വിപണികളില്‍ പഴം പച്ചക്കറി തുടങ്ങിയവയുടെ വില രൂക്ഷമായി ഉയരുകയാണ്.
അഖിലേന്ത്യാ കിസാന്‍ സഭ ഉള്‍പ്പെടെ 121 ലധികം കര്‍ഷക സംഘടനകള്‍ ഈ മാസം 1നായിരുന്നു സമരം ആരംഭിച്ചത്. സമരത്തില്‍ പങ്കെടുക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങള്‍ക്ക് പുറമെ ഉത്തര്‍പ്രദേശിലും പ്രതിഷേധം ശക്തമാണ്. പത്താം തീയതി ഭാരത് ബന്ദോടെയാണ് സമരം അവസാനിക്കുക.