സെക്രട്ടറിയേറ്റില്‍ ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ്; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് വൈറസ് ബാധ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉൾപ്പെടെ സെക്രട്ടറിയേറ്റിൽ കൊറോണ വ്യാപനം അതിരൂക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസിൽ പകുതിയോളം ആളുകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സെക്രട്ടറിയേറ്റിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉൾപ്പെടെ സെക്രട്ടറിയേറ്റിൽ കൊറോണ വ്യാപനം അതിരൂക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസിൽ പകുതിയോളം ആളുകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സെക്രട്ടറിയേറ്റിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫീസുകളിലെ ജീവനക്കാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സെക്രട്ടറിയേറ്റിലെ സെൻട്രൽ ലൈബ്രറി അടച്ചു. സാമ്പത്തിക വർഷം അവസാനമായതിനാൽ, പദ്ധതിനടത്തിപ്പ് താളംതെറ്റുമെന്ന ആശങ്കയാണ് അധികൃതർ ഉയർത്തുന്നത്. ജീവനക്കാരുടെ കണക്കുകൾ പ്രകാരം, ഏകദേശം 72 പേർക്കാണ് ഇന്നലെ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയ്‌ക്കും വൈറസ് ബാധിച്ചിട്ടുണ്ട്. കൂടാതെ, വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story