
കോവിഡ് വ്യാപനം; പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു
January 21, 2022തിരുവനന്തപുരം : കൊറോണ വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി.എസ്.സി.പരീക്ഷകൾ മാറ്റിവെച്ചു. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എഡ്യുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്കാണ് മാറ്റിയത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
ലാബോട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് 2 തസ്തികളുടെ പരീക്ഷകൾ ജനുവരി 28 ലേക്കും മാറ്റി. ജനുവരി 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ന് നടക്കും. പരീക്ഷകൾ സംബന്ധിച്ച വിശദമായ ടൈംടേബിൾ പിഎസ് സി വെബ്‌സൈറ്റിൽ ലഭ്യമാക്കുന്നതാണെന്ന് പി.എസ്.സി. വാർത്താക്കുറിപ്പിൽ അറിയിച്ചു.