ബജറ്റിൽ പാദരക്ഷാ വ്യവസായത്തിന് പരിഗണനയില്ല: വി.കെ.സി. റസാഖ്
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായ പാദരക്ഷാ വ്യവസായ മേഖലയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ ലഭിച്ചിട്ടില്ലെന്ന് വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്ററും സിഫി ചെയര്‍മാൻ (സതേണ്‍ റീജിയന്‍)…
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായ പാദരക്ഷാ വ്യവസായ മേഖലയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ ലഭിച്ചിട്ടില്ലെന്ന് വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്ററും സിഫി ചെയര്‍മാൻ (സതേണ്‍ റീജിയന്‍)…
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായ പാദരക്ഷാ വ്യവസായ മേഖലയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ ലഭിച്ചിട്ടില്ലെന്ന് വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്ററും സിഫി ചെയര്‍മാൻ (സതേണ്‍ റീജിയന്‍) vkc Razak വികെസി റസാഖ് ചൂണ്ടിക്കാട്ടി.
അതിലുപരിയായി പാദരക്ഷാ വ്യവസായ രംഗത്തെ 75 ശതമാനം വരുന്ന അസംഘടിത സംരംഭങ്ങളെ ശക്തിപ്പെടുത്താനും മെച്ചപ്പെടുത്താനുമുള്ള പദ്ധതികളുമില്ല. ലോകത്തെ പാദരക്ഷാ ഉല്‍പ്പാദനത്തില്‍ ചൈനയുമായി ഇന്ത്യയ്ക്ക് വലിയ അന്തരമുണ്ടെങ്കിലും ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഈ മേഖലയ്ക്ക് മുന്‍ഗണനയോ പിന്തുണയോ പുതിയ ബജറ്റ് നല്‍കുന്നില്ല. മാത്രമല്ല ചില ഇറക്കുമതി തീരുവകള്‍ എടുത്തു മാറ്റിയത് ഇന്ത്യയിലെ മൂലധന ചരക്കു വിപണിയുടേയും സാങ്കേതികവിദ്യകളുടേയും, പ്രത്യേകിച്ച് അനുബന്ധ ഘടക വ്യവസായത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാനും ഇടയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.