'പുഷ്പ' പ്രചോദനമായി; 2.45 കോടിയുടെ രക്തചന്ദനം കടത്തിയ ഡ്രൈവര്‍ പിടിയില്‍

അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ'യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ബംഗളൂരു സ്വദേശി ട്രക്ക് ഡ്രൈവര്‍ യാസിന്‍ ഇനയിത്തുള്ളയാണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നും…

അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ'യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ബംഗളൂരു സ്വദേശി ട്രക്ക് ഡ്രൈവര്‍ യാസിന്‍ ഇനയിത്തുള്ളയാണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് പോകും വഴിയാണ് പൊലീസ് ഇയാളെ അറസ്റ്റ്‌ചെയ്തത്.

ട്രക്കില്‍ രക്തചന്ദനം കയറ്റി അതിന് മുകളില്‍ പഴങ്ങളും പച്ചക്കറികളും നിറച്ച പെട്ടികള്‍ കയറ്റി അടുക്കിവച്ച് അതില്‍ കൊവിഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ എന്ന സ്റ്റിക്കറും ഒട്ടിച്ചായിരുന്നു ഇയാള്‍ രക്തചന്ദനം കടത്തിയത്. 2.45 കോടി വിലമതിക്കുന്ന തടിയാണ് ട്രക്കില്‍ നിന്നും കണ്ടെടുത്തത്. പൊലീസിനെ വെട്ടിച്ച് കര്‍ണാടക അതിര്‍ത്തി കടന്ന ഇയാളെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പുഷ്പ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇയാള്‍ തടി കടത്തിയതെന്ന് പൊലീസ് പറയുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം 'പുഷ്പ'യില്‍ രക്തചന്ദനം കടത്തുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മ്മിച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story