Begin typing your search above and press return to search.
ഐകെഎം കണക്ട് മൊബൈല്‍ ആപ്പുമായി കവാസാക്കി മോട്ടോര്‍സ്
ന്യൂഡല്‍ഹി :ഐ കെ എം കണക്ട് എന്ന പേരില്‍ മൊബൈല്‍ ആപ്പുമായി കവാസാക്കി മോട്ടോര്‍സ് ഇന്ത്യ. കവാസാക്കി ഉപഭോക്താക്കള്‍ക്ക് വളരെ സഹായകമാവുന്ന തരത്തിലാണ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാഹനങ്ങളുടെ സര്‍വീസ് ബുക്കിങിനായും, സര്‍വീസുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ അറിയുന്നതിനും ഇനി മുതല്‍ ഈ മൊബൈല്‍ ആപ്പു വഴി സാധിക്കും.
രജിസ്‌ട്രേഷനിലൂടെ മാത്രമേ ഐ കെ എം കണക്ട് ആപ്പ് ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ തല്‍ക്കാലം ഐ കെ എം കണക്ട് ആപ്പ് ലഭ്യമാവുകയുള്ളു. ഐ ഒ എസ് ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ ആപ്പ് ലഭ്യമാവുമെന്നും കവാസാക്കി മോട്ടോര്‍സ് അറിയിച്ചു.
Next Story