നിര്‍മ്മാണം ഹൈക്കോടതി ഉത്തരവിനെ മറികടന്ന്: കെ.എസ്.ഇ.ബി ഭൂമി വിവാദത്തില്‍ പുതിയ തെളിവുകള്‍ പുറത്ത്

നിര്‍മ്മാണം ഹൈക്കോടതി ഉത്തരവിനെ മറികടന്ന്: കെ.എസ്.ഇ.ബി ഭൂമി വിവാദത്തില്‍ പുതിയ തെളിവുകള്‍ പുറത്ത്

February 16, 2022 0 By Editor

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പോലും തള്ളിയാണ് മുന്നാറിലെ കെ.എസ്.ഇ.ബി ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. സി പി ഐ എം ഭരിക്കുന്ന മൂന്നാര്‍ സഹകരണ ബാങ്കിനാണ് ഭൂമി നല്‍കിയിരുന്നത്.

ഇവിടെ കളക്ടറുടെ എന്‍ ഒ സി വാങ്ങാതെ നിര്‍മ്മാണം നടത്തി. എന്‍ ഒ സി വേണമെന്ന ഹൈക്കോടതി ഉത്തരവും ലംഘിച്ചു. പിന്നീട് ഇതിനെതിരെ പരാതികളുയര്‍ന്നപ്പോള്‍ ഹൈക്കോടതി തടയുകയായിരുന്നു. മാത്രമല്ല, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് അതീവ സുരക്ഷ മേഖലയില്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം എന്‍ ഒ സിക്ക് അപേക്ഷ നല്‍കിയിരുന്നുവെന്ന് ബാങ്ക് പ്രസിഡന്റ് കെ വി ശശി പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് സി പി എം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് മൂന്നാറില്‍ ഹൈഡല്‍ ടൂറിസം പദ്ധതിക്ക് ഭൂമി നല്‍കിയത് ബോര്‍ഡ് അറിയാതെ ആണെന്നായിരുന്നു കെ എസ് ഇ ബി ചെയര്‍മാന്‍ ഡോ.ബി.അശോകിന്റെ ആരോപണം. ഇതേത്തുടര്‍ന്ന് രേഖകള്‍ വീണ്ടും പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കിയിരുന്നു.