സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം: ഏഴ് പേര്‍ പിടിയില്‍

സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം: ഏഴ് പേര്‍ പിടിയില്‍

February 21, 2022 0 By Editor

കണ്ണൂര്‍: തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴ്പേര്‍ പിടിയില്‍. പ്രകോപന പ്രസംഗം നടത്തിയ കൗണ്‍സിലര്‍ ലിജേഷിനെയും കസ്റ്റഡിയിലെടുക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

കസ്റ്റഡിയിലായവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ പ്രദേശത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസ് കരുതുന്നത്.

Post Your Business

കസ്റ്റഡിയിലെടുത്തവരില്‍ നിന്നും സംഭവത്തിന്റെ ദൃക്‌സാക്ഷിയായ ഹരിദാസന്റെ സഹോദരനില്‍ നിന്നും പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് പോലീസ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക