കരിങ്കടലിലെ ‘സർപ്പദ്വീപും’ ഇനി റഷ്യയുടെ നിയന്ത്രണത്തിൽ

കരിങ്കടലിൽ റുമാനിയയോടു ചേർന്ന് യുക്രെയ്ൻ അധീനതയിലായിരുന്ന സ്നേക് ഐലൻഡ് എന്ന സെർപന്റ് ദ്വീപും റഷ്യൻ സേന പിടിച്ചെടുത്തു.

13 അതിർത്തി രക്ഷാസൈനികരെയാണ് ദ്വീപിന്റെ സുരക്ഷയ്ക്കായി ഇവിടെ യുക്രെയ്ൻ നിയോഗിച്ചിരുന്നത്. ആയുധം വച്ചു കീഴടങ്ങാൻ റഷ്യൻ യുദ്ധക്കപ്പലുകളിൽ നിന്നുള്ള മുന്നറിയിപ്പിന് മറുപടിയായി റഷ്യൻ സേനയ്ക്ക് ലഭിച്ചത് അസഭ്യവർഷമായിരുന്നു. യുക്രെയ്നിന്റെ തെക്കുകിഴക്കൻ അതിർത്തിയിലുള്ള ചെറുതെങ്കിലും തന്ത്രപ്രധാനമായ സ്നേക് ഐലൻഡിന്റെ കാവലിന് നിയോഗിക്കപ്പെട്ട 13 യുക്രെയ്ൻ സൈനികരെയും വധിച്ചതായുള്ള റിപ്പോർട്ടുകളാണ് പിന്നാലെയെത്തിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഉദ്ദേശം 42 ഏക്കര്‍ ദ്വീപില്‍ പിടിച്ചെടുത്തതോടെ കരിങ്കടലിൽ 12 നോട്ടിക്കൽ മൈൽ വരുന്ന സമുദ്രഭാഗവും റഷ്യയുടെ നിയന്ത്രണത്തിലായി. റഷ്യൻ സേനയുടെ കീഴടങ്ങൽ നിർദ്ദേശം ചെവിക്കൊള്ളാതെ സധൈര്യം പിടിച്ചുനിന്ന് വീരമൃത്യു വരിച്ച 13 സൈനികർക്കും മരണാനന്തര ബഹുമതിയായി ഹീറോ ഓഫ് യുക്രെയ്ൻ പദവി നൽകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും പ്രഖ്യാപിച്ചു. യുക്രെയ്നിനായി ജീവൻ ബലിയർപ്പിച്ചവരുടെ സ്മരണ എന്നും നിലനിൽക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story