സംസ്ഥാനത്തെ വാർഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഈ മാസം 23 മുതലാണ് പരീക്ഷ ആരംഭിക്കുക. തുടർന്ന് ഏപ്രിൽ രണ്ടിന് പരീക്ഷ പൂർത്തിയാകും.

പ്രത്യേക സാഹചര്യമായതിനാൽ പരീക്ഷയ്‌ക്ക് ചോദ്യങ്ങൾ ലളിതമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മാർച്ച് 31 മുതലാണ് എസ്എസ്എൽസി പരീക്ഷ. ഏപ്രിൽ 29ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാർച്ച് 30ന് തുടങ്ങി ഏപ്രിൽ 22ന് അവസാനിക്കുമെന്നും മന്ത്രി അറിയിച്ചു. പ്ലസ് വൺ-വിഎച്ച്എസ്ഇ പരീക്ഷ ജൂൺ രണ്ട് മുതൽ 18 വരെയും നടക്കും.

ഏപ്രിൽ, മേയ് മാസങ്ങൾ വേനലവധിയായിരിക്കും. ജൂൺ ഒന്നിനാണ് സ്‌കൂൾ തുറക്കുക. സ്‌കൂൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി മേയ് 15 മുതൽ വൃത്തിയാക്കൽ തുടങ്ങും. അദ്ധ്യാപകർക്ക് പരിശീലന ക്ലാസുകളും മേയിൽ നടക്കും. അടുത്ത അദ്ധ്യയന വർഷത്തെ കലണ്ടറും മേയിൽ പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published.