സംപ്രേഷണ വിലക്ക് ; മീഡിയ വണ്ണിന്റെ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

സംപ്രേഷണ വിലക്ക് ; മീഡിയ വണ്ണിന്റെ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

March 7, 2022 0 By Editor

രാജ്യസുരക്ഷയെ കരുതി സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയ്‌ക്കെതിരെ മീഡിയ വൺ നൽകിയ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണയാണ് ഇക്കാര്യം അറിയിച്ചത്.

സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നായിരുന്നു ചാനൽ മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഡിവിഷൻ ബെഞ്ചിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ചാനൽ മാനേജ്‌മെന്റ് ഉന്നയിച്ചിരിക്കുന്നത്. കേസിൽ വാദം പൂർത്തിയായ ശേഷം തങ്ങളെ അറിയിക്കാതെയാണ് ആഭ്യന്തരവകുപ്പിന്റെ ഫയലുകൾ നോട്ടീസ് അയച്ച് വിളിപ്പിച്ച് പരിശോധിച്ചത്. ഇതിന് ശേഷം വിധി പ്രസ്താവിക്കുകയായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. ചാനലിനായി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് സുപ്രീംകോടതിയിലും ഹാജരാകുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഡിവിഷൻ ബെഞ്ച് മീഡിയ വണ്ണിന്റെ ഹർജി തള്ളിയത്. ചാനലിനെതിരെ കേന്ദ്രസർക്കാരിന്റെ പക്കലുള്ള ഇന്റലിജൻസ് വിവരങ്ങൾ അതീവ ഗൗരവതരമാണെന്ന് നിരീക്ഷിച്ച ശേഷമായിരുന്നു നടപടി