ഓപ്പറേഷന്‍ ഗംഗ പൂര്‍ത്തിയായി; സുമിയില്‍ നിന്നുള്ള വിദ്യാർഥികൾ ഡല്‍ഹിയിലെത്തി
ന്യൂഡൽഹി: യുക്രെയ്നിലെ സുമിയിൽനിന്ന് ഒഴിപ്പിച്ച ഇന്ത്യൻ സംഘം പോളണ്ടിൽനിന്ന് ഡൽഹിയിലെത്തി.വ്യോമസേനയുടേതടക്കം മൂന്നു വിമാനങ്ങളിലായാണ് വിദ്യാർഥികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഇതില്‍ ആദ്യത്തെ വിമാനം വെള്ളിയാഴ്ച പുലർച്ചെ 5.45നും രണ്ടാമത്തെ…

ന്യൂഡൽഹി: യുക്രെയ്നിലെ സുമിയിൽനിന്ന് ഒഴിപ്പിച്ച ഇന്ത്യൻ സംഘം പോളണ്ടിൽനിന്ന് ഡൽഹിയിലെത്തി.വ്യോമസേനയുടേതടക്കം മൂന്നു വിമാനങ്ങളിലായാണ് വിദ്യാർഥികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഇതില്‍ ആദ്യത്തെ വിമാനം വെള്ളിയാഴ്ച പുലർച്ചെ 5.45നും രണ്ടാമത്തെ വിമാനം രാവിലെ 8.40നുമാണ് എത്തിയത്.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു
ഇരുന്നുറോളം മലയാളികൾ സംഘത്തിലുണ്ട്. ബുധനാഴ്ച 12 ബസുകളിലായി 694 പേരെ പോൾട്ടാവയിലെത്തിച്ച് ട്രെയിൻ മാർഗം ലീവിലേക്കും ശേഷം പോളണ്ടിലേക്കും കൊണ്ടുവരികയായിരുന്നു. ഇന്ത്യക്കാർക്കൊപ്പം നേപ്പാൾ, ബംഗ്ലദേശ്, പാക്കിസ്ഥാൻ, തുനീസിയ പൗരൻമാരെയും സർക്കാർ പോളണ്ടിലെത്തിച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പൂർത്തിയായെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.