
ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരേ പരാതിയുമായി വിദേശ വനിതയും
March 12, 2022കൊച്ചി: കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരേ പീഡന പരാതിയുമായി വിദേശ വനിതയും. സ്പാനിഷ് വനിതയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയില്‍ ടാറ്റൂ ചെയ്യാന്‍ എത്തിയപ്പോള്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് സ്പാനിഷ് യുവതിയുടെ യുവതിയുടെ പരാതിയില്‍ പറയുന്നത്.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു
നിലവില്‍ വിവിധ യുവതികളുടെ പരാതിയില്‍ സുജീഷിനെതിരേ അഞ്ച് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് കേസുകളില്‍ സുജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വിദേശവനിതയും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിക്കാരിയായ സ്പാനിഷ് യുവതി നേരത്തെ കുറച്ചുദിവസം കൊച്ചിയിലുണ്ടായിരുന്നു. ഈ സമയത്താണ് സുജീഷിന്റെ ടാറ്റൂ സ്റ്റുഡിയോയില്‍ എത്തിയത്. ഇവിടെവെച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. അതേസമയം, യുവതിയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ഇ-മെയില്‍ വഴി ബന്ധപ്പെട്ടിട്ടുണ്ട്.
കൊച്ചി ചേരാനെല്ലൂരിലാണ് സുജീഷിന്റെ ‘ഇന്‍ക്‌ഫെക്റ്റഡ്’ എന്ന ടാറ്റൂ സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. ഇവിടെവെച്ച് ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ഒട്ടേറെ യുവതികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ മീ ടൂ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ചില യുവതികള്‍ സുജീഷിനെതിരേ പോലീസിലും പരാതി നല്‍കിയത്.