
സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില
March 14, 2022സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇറച്ചിക്കോഴി വില. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ ഇറച്ചിക്കോഴിയുടെ വില 164 ലേക്ക് എത്തി. കോഴിത്തീറ്റയുടെ വില വർധിച്ചതും ഉത്പാദനം കുറഞ്ഞതും ഫാമുകൾ പൂട്ടുന്നതിന് കാരണമായി. വില ഇനിയും കൂടിയേക്കുമെന്നാണ് കച്ചവടക്കാർ പറയുന്നു.
മുൻ വർഷങ്ങളിൽ ഈ സമയത്ത് 90 രൂപയായിരുന്നു കോഴിയിറച്ചിക്ക്. രണ്ട് മാസം മുൻപ് വരെ 98 രൂപയിൽ നിന്നിരുന്ന വിലയാണ് ഇന്ന് 164 ലേക്ക് എത്തിയത്. കോഴിയിറച്ചി വില വർധിച്ചതോടെ വിൽപനയിലും ഇടിവ് രേഖപ്പെടുത്തിയതായി കച്ചവടക്കാർ പറയുന്നു.