ചൈനയിൽ യാത്രാവിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അന്വേഷണത്തിന് ഉത്തരവിട്ടു

ചൈനയിൽ യാത്രാവിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അന്വേഷണത്തിന് ഉത്തരവിട്ടു. ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് തകർന്ന് വീണത്. കുൻമിങ്ങിൽനിന്ന് ഗ്വാങ്‌ഷൂവിലേക്കുള്ള യാത്രാമധ്യേ…

ചൈനയിൽ യാത്രാവിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അന്വേഷണത്തിന് ഉത്തരവിട്ടു. ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് തകർന്ന് വീണത്. കുൻമിങ്ങിൽനിന്ന് ഗ്വാങ്‌ഷൂവിലേക്കുള്ള യാത്രാമധ്യേ വുഷു നഗരത്തിന് സമീപം പർവതമേഖലയിലായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്.

അപകടത്തിൽ എല്ലാവരും മരിച്ചിരിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ചൈനീസ് സർക്കാർ പുറത്തുവിട്ടിട്ടില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുംതന്നെ ജീവനോടെ അവശേഷിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സും ചൈനയിലെ പീപ്പിള്‍സ് ഡെയ്‌ലിയും റിപ്പോര്‍ട്ട് ചെയ്യുന്നത്.

123 യാത്രക്കാരും ഒൻപത് ജീവനക്കാരുമായാണ് കുൻമിങ്ങിൽനിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1.11ന് വിമാനം ഗ്വാങ്ഷൂവിലേക്ക് പുറപ്പെട്ടത്. 2.22ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പിന്നാലെയാണ് ഗ്രാമപ്രദേശത്തെ പർവതമേഖലയിൽ തകർന്നുവീണ വിവരം പുറത്തെത്തുന്നത്. അപകടകാരണം വ്യക്തമല്ല. വിമാനം തകർന്നതിനു പിന്നാലെ പ്രദേശത്ത് വൻതീപിടിത്തമുണ്ടായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story