ചെന്നൈ : ഐപിഎൽ 2022 ആരംഭിക്കാനിരിക്കെ വമ്പൻ ട്വിസ്റ്റുമായി ചെന്നൈ സൂപ്പർ കിംഗ്‌സ്. നായകസ്ഥാനത്ത് നിന്നും മഹേന്ദ്ര സിംഗ് ധോണി പടിയിറങ്ങി. പുതിയ സീസണിൽ രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുക എന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് സ്ഥിരീകരിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സിഎസ്‌കെ ഇക്കാര്യം അറിയിച്ചത്.

2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അവിഭാജ്യ ഘടകമാണ് ജഡേജ. സിഎസ്‌കെയെ നയിക്കുന്ന മൂന്നാമത്തെ താരണമാണിത്. ഈ സീസണിലും വരുന്ന സീസണുകളിലും ധോണി ചെന്നൈക്ക് വേണ്ടി കളിക്കുമെന്നും സിഎസ്‌കെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റ് ഓൾറൗണ്ടർമാരുടെ റാങ്കിംഗ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ
മിന്നും പ്രകടനങ്ങളാണ് താരത്തെ മുൻനിരയിലെത്തിച്ചത്. ഇതിന് പിന്നാലെയാണ് സിഎസ്‌കെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നത്.

Leave a Reply

Your email address will not be published.