ഹൈക്കോടതി വിധിക്ക് പിന്നാലെ നാളെ കൂടുതൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചേക്കും ; സർക്കാർ ജീവനക്കാർ നാളെ ജോലിക്ക് ഹാജരാകണമെന്ന് ഉത്തരവ്; ഹാജരാകാത്ത ഉദ്യോഗസ്ഥർക്ക് ഡയസ്‌നോൺ ബാധകം
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ നാളെ ജോലിക്ക് ഹാജരാകണമെന്ന് ഉത്തരവ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ചീഫ് സെക്രെട്ടറി ആണ് ഉത്തരവിറക്കിയത്. ജോലിക്ക് ഹാജരാകാത്തവർക്ക് ഡയസ്‌നോൺ ബാധകമാകും. അത്യാവശ്യ കാര്യങ്ങൾക്ക്…
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ നാളെ ജോലിക്ക് ഹാജരാകണമെന്ന് ഉത്തരവ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ചീഫ് സെക്രെട്ടറി ആണ് ഉത്തരവിറക്കിയത്. ജോലിക്ക് ഹാജരാകാത്തവർക്ക് ഡയസ്‌നോൺ ബാധകമാകും. അത്യാവശ്യ കാര്യങ്ങൾക്ക്…
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ നാളെ ജോലിക്ക് ഹാജരാകണമെന്ന് ഉത്തരവ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ചീഫ് സെക്രെട്ടറി ആണ് ഉത്തരവിറക്കിയത്. ജോലിക്ക് ഹാജരാകാത്തവർക്ക് ഡയസ്‌നോൺ ബാധകമാകും. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ ലീവെടുക്കരുതെന്നും ചീഫ് സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി.
നാളെ എറണാകുളത്ത് കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി സംഘടനകൾ പ്രഖ്യാപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെ അഞ്ച് സംഘടനകളാണ് നാളെ കടകൾ തുറക്കുമെന്ന് അറിയിച്ചത്. ദേശീയ പണിമുടക്കിന്റെ ആദ്യ ദിനത്തിൽ രാവിലെ തുറക്കാതിരുന്ന വൈകിട്ട് സിനിമാ തീയേറ്ററുകൾ തുറന്നു. കൊച്ചിയിലെ തീയേറ്ററുകളിൽ വൈകിട്ടോടെ പ്രദർശനം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ എറണാകുളം ജില്ലയിലെ തീയേറ്ററുകളാണ് സിനിമാ പ്രദർശനം ആരംഭിച്ചത്. കൊച്ചിയിലെ ലുലു മാളും ഉച്ചയോടെ തുറന്ന് പ്രവർത്തനം ആരംഭിച്ചിരുന്നു.ഇതോടെ പണിമുടക്കിന്റെ രണ്ടാം ദിവസമായ നാളെ കൂടുതൽ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.