ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നും സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി സമരാനുകൂലികൾ

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നും സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി സമരാനുകൂലികൾ

March 29, 2022 0 By Editor

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നും സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി സമരാനുകൂലികൾ. പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് ജന ജീവിതം താറുമാറായി. തിരുവനന്തപുരം ലുലു മാളിന് മുന്നിൽ പ്രതിഷേധവുമായി സമരക്കാർ എത്തി. ജീവനക്കാരെ ഗേറ്റിന് മുന്നിൽ തടയുകയും ചെയ്തു. സമരാനുകൂലികൾ ഗേറ്റിന് പുറത്ത് കുത്തിയിരിക്കുകയാണ്.

11 മണിക്ക് മാളിൽ ജോലിയ്‌ക്ക് എത്തണമെന്നാണ് തങ്ങൾക്ക് നിർദ്ദേശം ലഭിച്ചതെന്ന് ലുലു ജീവനക്കാർ പറയുന്നു. പണിമുടക്കിൽ നിന്നും ലുലുമാളിനെ ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ സമരക്കാർ തടഞ്ഞത്. വൈകുന്നേരം വരെ ലുലുവിന് മുന്നിൽ ഉണ്ടാകുമെന്നാണ് സമരാനുകൂലികൾ അറിയിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമായപ്പോൾ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.