കനത്ത മഴയിലും കാറ്റിലും അങ്കമാലിയിൽ വൻ നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് ദേശീയപാതയിൽ ഗതാഗത കുരുക്ക് തുടരുന്നു
കനത്ത മഴയിലും കാറ്റിലും അങ്കമാലിയിൽ വൻ നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് ദേശീയപാതയിൽ വാഹന ഗതാഗതം തടസ്സപെട്ടു. റോഡിലേക്ക് ഫ്ളക്സ് ബോർഡുകളും മറിഞ്ഞുവീണു. മരങ്ങൾ വീണ് വാഹനങ്ങൾക്കും…
കനത്ത മഴയിലും കാറ്റിലും അങ്കമാലിയിൽ വൻ നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് ദേശീയപാതയിൽ വാഹന ഗതാഗതം തടസ്സപെട്ടു. റോഡിലേക്ക് ഫ്ളക്സ് ബോർഡുകളും മറിഞ്ഞുവീണു. മരങ്ങൾ വീണ് വാഹനങ്ങൾക്കും…
കനത്ത മഴയിലും കാറ്റിലും അങ്കമാലിയിൽ വൻ നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് ദേശീയപാതയിൽ വാഹന ഗതാഗതം തടസ്സപെട്ടു. റോഡിലേക്ക് ഫ്ളക്സ് ബോർഡുകളും മറിഞ്ഞുവീണു. മരങ്ങൾ വീണ് വാഹനങ്ങൾക്കും വീടുകൾക്കും നാശനഷ്ടവുമുണ്ടായി.
ഇന്ന് വൈകീട്ടോടെ തുടങ്ങിയ മഴ പെട്ടെന്ന് ശക്തിപ്പെടുകയായിരുന്നു. നഗരത്തിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ സംഭവിച്ചത്.കനത്ത കാറ്റിൽ ഫ്ലക്സ് ബോർഡുകളെല്ലാം പാർക്ക് ചെയ്ത വണ്ടികളുടെ മുകളിലെക്ക് വീണു. മരങ്ങൾ കെട്ടിടങ്ങളുടെ മുകളിലെക്ക് വീണു. നിരവധി വീടുകൾക്ക് നാശമുണ്ടായി. ആർക്കും ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടില്ല. പൊലീസും ഫയർ ഫോഴ്സും എത്തി സ്ഥലത്തെ മരങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കുകയാണ്.
കടകൾക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോർഡുകൾ തകർന്നുവീണ് നിരവധി വാഹനങ്ങൾക്ക് തകരാർ സംഭവിച്ചു. ചില വാഹനങ്ങളുടെ ചില്ല് തകർന്നു. കടകൾക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾക്ക് മുകളിലേക്ക് ഫ്‌ളക്‌സ് ബോർഡുകൾ തകർന്നുവീണും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.