മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രതയും സൂക്ഷമതയും വേണം ; പി ശശിയുടെ നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് പി ജയരാജൻ
മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ നിയമിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് പി ജയരാജൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രതയും സൂക്ഷമതയും വേണമെന്ന് പറഞ്ഞ പി ജയരാജൻ,…
മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ നിയമിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് പി ജയരാജൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രതയും സൂക്ഷമതയും വേണമെന്ന് പറഞ്ഞ പി ജയരാജൻ,…
മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ നിയമിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് പി ജയരാജൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രതയും സൂക്ഷമതയും വേണമെന്ന് പറഞ്ഞ പി ജയരാജൻ, സെക്രട്ടറിയേറ്റ് തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിവരങ്ങൾ നേരത്തെ അറിയിക്കണമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യുമ്പോഴാണ് അഭിപ്രായം അറിയിക്കുന്നതെന്ന് പി ജയരാജൻ മറുപടി നല്‍കി.
പുത്തലത്ത് ദിനേശൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മാറ്റം. പി കെ കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീ്ം പാർലർ പെൺവാണിഭ കേസിൽ കുടുങ്ങിയപ്പോൾ രക്ഷിച്ചു കൊടുത്ത മുഖ്യമന്ത്രിയുടെ ഓഫീസിലെ വമ്പനായി അറിയപ്പെടുന്ന വ്യക്തിയാണ് പി ശശി. അന്ന് നായരാരുടെ വലംകൈയായി നിന്നു കൊണ്ടായിരുന്നു പി ശശിയെന്ന പൊളിറ്റിക്കൾ സെക്രട്ടറിയുടെ ഇടപെടൽ. സാധാരണ ഗതിയിൽ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പട്ടെ വ്യക്തിക്ക് മറ്റൊരു രാഷ്ട്രീയം അല്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കൽ തുടങ്ങിയ നടപിടികളാണ് ഉണ്ടാകാറ്. എന്നാൽ, അതൊന്നും ശശിയെ ബാധിച്ചില്ല.
പാർട്ടി നടപടിയിൽ പുറത്തു പോയ പി ശശി അടുത്തിടെയാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും മടങ്ങിയെത്തിയത്. പൊലീസിൽ അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പിടി അയയുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് പി ശശിയുടെ കടന്ന് വരവ്.