മിൽമ മിൽക്ക്പേടയിൽ കുപ്പിച്ചില്ല്; വീട്ടമ്മയുടെ നാവ് മുറിഞ്ഞു" മിൽമക്കെതിരെ പരാതി
കോഴിക്കോട്: പലഹാരത്തിൽ കല്ലുകടി ചിലപ്പോഴൊക്കെ അനുഭവപ്പെടാറുണ്ട്. പുത്തരിയിൽ കല്ലുകടിയെന്ന പ്രയോഗവും കേട്ടിട്ടുണ്ട്. ചില്ലുകടിയെന്നത് അത്ര പരിചയമില്ല. എന്നാൽ കോഴിക്കോട് വടകര അയിനിക്കാട് സ്വദേശിനി രാധയ്‌ക്കാണ് കുപ്പിച്ചില്ലുകൊണ്ടു നാവിന്…

കോഴിക്കോട്: പലഹാരത്തിൽ കല്ലുകടി ചിലപ്പോഴൊക്കെ അനുഭവപ്പെടാറുണ്ട്. പുത്തരിയിൽ കല്ലുകടിയെന്ന പ്രയോഗവും കേട്ടിട്ടുണ്ട്. ചില്ലുകടിയെന്നത് അത്ര പരിചയമില്ല. എന്നാൽ കോഴിക്കോട് വടകര അയിനിക്കാട് സ്വദേശിനി രാധയ്‌ക്കാണ് കുപ്പിച്ചില്ലുകൊണ്ടു നാവിന് പരുക്കേറ്റത്.
വടകര എടോടിയിലെ കടയിൽ നിന്നു വാങ്ങിയ മിൽമയുടെ മിൽക്ക് പേട കടിച്ചപ്പോഴാണ് കുപ്പിച്ചില്ലുകൊണ്ട് നാവു മുറിഞ്ഞത്. നാവിൽ നിന്നു ചോര വരികയും വേദനിക്കുകയും ചെയ്തപ്പോൾ പേട പരിശോധിച്ചപ്പോഴാണ് പേടയ്‌ക്കുള്ളിലെ കുപ്പിച്ചില്ല് ശ്രദ്ധയിൽ പെട്ടത്. കടയ്‌ക്കെതിരെയും മിൽമയ്‌ക്കെതിരെയും പരാതി നൽകി. മിൽമയ്‌ക്കെതിരെ കോഴിക്കോട് ഉപഭോക്തൃ തർക്ക പരിഹാരഫോറത്തിലാണ് പരാതി നൽകിയത്.