മൂന്ന് മാസം പ്രായമായ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

May 5, 2022 0 By Editor

കോഴിക്കോട്: മൂന്ന് മാസം പ്രായമായ ആണ്‍ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാവിലെ ആറ് മണിയോടെ രാമനാട്ടുകര നീലിത്തോട് പാലത്തിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.

ജോലിക്ക് പോവുകയായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് ആദ്യം കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് കുഞ്ഞിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.