മദ്യപിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ കുടിവെള്ളം കിട്ടിയില്ല; വാട്ടര്‍ ടാങ്ക് കത്തിച്ച് യുവാവി​ന്റെ പ്രതികാരം

മദ്യപിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ കുടിവെള്ളം കിട്ടിയില്ല; വാട്ടര്‍ ടാങ്ക് കത്തിച്ച് യുവാവി​ന്റെ പ്രതികാരം

May 9, 2022 0 By Editor

ചെന്നൈ: മദ്യപിച്ചെത്തിയ യുവാവ് ത​ന്റെ ക്ഷീണംതീര്‍ക്കാന്‍ കുടിവെള്ളംകിട്ടാത്ത ദേഷ്യത്തില്‍ വാട്ടര്‍ ടാങ്ക് കത്തിച്ചു. സംഭവത്തില്‍ വേളാച്ചേരി എം.ജി.ആര്‍. നഗറിലെ ടാക്‌സി ഡ്രൈവര്‍ രാമുവിനെ പോലീസ് അറസ്റ്റുചെയ്തു. പോരൂരിലാണ് സംഭവം.

ഡി.എം.കെ. ഹെഡ് ഓഫീസിനുമുന്നില്‍സ്ഥാപിച്ച വാട്ടര്‍ ടാങ്ക് ഈ മാസം അഞ്ചിനാണ് കത്തിയനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ഡി.എം.കെ. പ്രവര്‍ത്തകര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാറില്‍ എത്തിയയുവാവ് ടാങ്കിന് തീ കൊളുത്തിയതായി പോലീസ് കണ്ടെത്തി. കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാമു അറസ്റ്റിലായത്.