സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ നടപടി; സ്ത്രീ വിരുദ്ധ നിലപാടിനോട് യുഡിഎഫ് യോജിക്കില്ലെന്ന് വി.ഡി.സതീശൻ; ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് കെ.ടി.ജലീൽ
കൊച്ചി: സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ വിമർശനവുമായി വിവിധ രാഷ്‌ട്രീയനേതാക്കൾ. സംഭവത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അപലപിച്ചു. സ്ത്രീ വിരുദ്ധ നിലപാടിനോട് യുഡിഎഫ് ഒരിക്കലും യോജിക്കില്ലെന്ന്…

കൊച്ചി: സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ വിമർശനവുമായി വിവിധ രാഷ്‌ട്രീയനേതാക്കൾ. സംഭവത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അപലപിച്ചു. സ്ത്രീ വിരുദ്ധ നിലപാടിനോട് യുഡിഎഫ് ഒരിക്കലും യോജിക്കില്ലെന്ന് വി.ഡി.സതീശൻ പറഞ്ഞു. ഈ അപരാധത്തിന് മതത്തിന്റെ സംരക്ഷണം ഉണ്ടോയെന്നാണ് മാത്യു ടി തോമസ് ചോദിച്ചത്.
മുശാവറ അംഗത്തിന്റെ നടപടിയെ കെ.ടി.ജലീലും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ലീഗിന്റെ നിലപാട് ആണോ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞതെന്ന് കെ.ടി.ജലീൽ ചോദിച്ചു. ഇക്കാര്യത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണം. കെ.എസ്.യുവിന് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും കെ.ടി.ജലീൽ പറഞ്ഞു.