തൃപ്പൂണിത്തുറയിൽ കോൺഗ്രസിന് വെറും 70 വോട്ട്; അട്ടിമറി വിജയത്തിലൂടെ ബിജെപി പിടിച്ചെടുത്തത് എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ; ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ

കൊച്ചി:  സംസ്ഥാനത്തെ 42 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തുവരുമ്പോള്‍ ഇടതുമുന്നണിക്കാണ് ഒരുപോലെ നേട്ടവും കോട്ടവും. കൂടുതല്‍ വാർഡുകളില്‍ ഇടതുമുന്നണി സ്ഥാനാർത്ഥികള്‍ വിജയിച്ചെങ്കിലും പലയിടത്തും നടന്ന അട്ടിമറികള്‍…

കൊച്ചി: സംസ്ഥാനത്തെ 42 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തുവരുമ്പോള്‍ ഇടതുമുന്നണിക്കാണ് ഒരുപോലെ നേട്ടവും കോട്ടവും. കൂടുതല്‍ വാർഡുകളില്‍ ഇടതുമുന്നണി സ്ഥാനാർത്ഥികള്‍ വിജയിച്ചെങ്കിലും പലയിടത്തും നടന്ന അട്ടിമറികള്‍ ഇടതുമുന്നണിക്ക് തിരിച്ചടിയായി.

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ആകെ മുൻതൂക്കം നേടിയത് എൽഡിഎഫ് എങ്കിലും അമ്പരപ്പിക്കുന്ന മുന്നേറ്റവുമായി ബിജെപി. തൃപ്പൂണിത്തുറയിൽ വൻ അട്ടിമറി വിജയമാണ് ബിജെപി കരസ്ഥമാക്കിയത്. തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ രണ്ട് എൽഡിഎഫ് വാർഡുകൾ ബിജെപി പിടിച്ചെടുത്തു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു ഇവ രണ്ടും. രണ്ട് വാർഡുകളിൽ ബിജെപി വിജയിച്ചതോടെ എൽഡിഎഫിന് നഗരസഭയുടെ ഭരണം നഷ്ടമായി. ഇളംതോപ്പ് വാർഡിൽ കോൺഗ്രസിന് ലഭിച്ചത് 70 വോട്ടുകളാണ്.

തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ രണ്ട് എൽഡിഎഫ് വാർഡുകൾ ബിജെപി പിടിച്ചെടുത്തു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു ഇവ രണ്ടും. നഗരസഭയിലെ 11-ാം ഡിവിഷനായ ഇളമനത്തോപ്പിൽ ബിജെപി സ്ഥാനാർത്ഥി വള്ളി രവി വിജയിച്ചു. സിപിഎമ്മിലെ കെടി സൈഗാൾ അന്തരിച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.

46-ാം ഡിവിഷനായ പിഷാരികോവിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രതി ബിജുവാണ് വിജയിച്ചത്. എൽഡിഎഫ് അംഗം രാജമ്മ മോഹൻ അന്തരിച്ച ഒഴിവിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. 84.24 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. കൊച്ചി കോർപ്പറേഷൻ, തൃപ്പൂണിത്തുറ നഗരസഭ, കുന്നത്തുനാട്, വാരപ്പെട്ടി, നെടുമ്പാശ്ശേരി പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ആറ് വാർഡിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കൊച്ചി കോർപ്പറേഷൻ 62-ാം ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പദ്മജ എസ് മേനോൻ വിജയം സ്വന്തമാക്കി. പദ്മജയും യുഡിഎഫിനായി അനിത വാര്യരും എൽഡിഎഫിനായി എസ് അശ്വതിയുമാണ് മത്സരിച്ചത്. കൗൺസിലറുടെ മരണത്തോടെയാണ് ബിജെപി സിറ്റിംഗ് സീറ്റിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സിറ്റിംഗ് സീറ്റ് ഇവിടെ ബിജെപി നിലനിർത്തുകയും ചെയ്തു. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 46 ശതമാനം പോളിംഗ് ആണ് ഇവിടെ രേഖപ്പെടുത്തിയത്.

തൃപ്പൂണിത്തുറയിലെ ബിജെപി വിജയത്തോടെ എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. എൽഡിഎഫിന്റെ കൈയ്യിലുണ്ടായിരുന്ന രണ്ട് വാർഡുകളാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ പിടിച്ചെടുത്തത്. അതേസമയം വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ വാർഡ് യുഡിഎഫ് നിലനിർത്തി. നെടുമ്പാശ്ശേരിയിലും യുഡിഎഫിന് വിജയിക്കാൻ സാധിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story