
കാട്ടുതീയ്ക്ക് മുന്നില്‍ കൂളായി നടന്ന് യുവതി ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോള്‍ സംഭവിച്ചത്
May 18, 2022കാട്ടുതീയ്ക്ക് മുന്നിൽ നിന്ന് ടിക്ക് ടോക്ക് താരത്തിന്റെ വീഡിയോ. പാകിസ്ഥാൻ സോഷ്യൽ മീഡിയ താരം ഹുമൈറ അസ്ഗറാണ് തന്റെ ടിക് ടോക്ക് വീഡിയോയ്‌ക്കായി കാട്ടുതീയെ പശ്ചാത്തലമാക്കിയത്. സംഭവത്തിൽ വലിയ വിമർശനമാണ് താരത്തിനെതിരെ ഉയരുന്നത്. വീഡിയോ കാണാം
“ഇതൊരു ക്രിമിനൽ സ്വഭാവമാണ്” എന്നാണ് ചിലരുടെ പ്രതികരണം. വീഡിയോ പകർത്തുന്നതിന് പകരം തീയണയ്ക്കാൻ ഒരു ബക്കറ്റ് വെള്ളം എടുക്കാമായിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകയും ഇസ്ലാമാബാദ് വൈൽഡ് ലൈഫ് മാനേജ്‌മെന്റ് ബോർഡ് ചെയർപേഴ്‌സണുമായ റിന സയീദ് ഖാൻ സത്തി പറഞ്ഞു.