
താമരശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു
May 18, 2022താമരശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വന്‍ ഗതാഗതക്കുരുക്ക്. കോഴിക്കോട്ടേക്ക് വരികയായിരുന്ന ഒഴിഞ്ഞ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.
ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. വാഹനങ്ങള്‍ കടത്തിവിടുന്നത് വണ്‍വേ അടിസ്ഥാനത്തിലാക്കിയിരിക്കുകയാണിപ്പോൾ . ചുരത്തില്‍ ഗതാഗത കുരുക്കുണ്ട്. വാഹനം നീക്കാനുള്ള ശ്രമം തുടങ്ങിയെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.