ആദ്യം മകനെ പുഴയിലേക്ക് തള്ളിയിട്ടു; പിന്നാലെ മകളെയും ഒടുവിൽ പുഴയിൽ ചാടി അച്ഛനും; മൂന്ന് പേരും മുങ്ങിമരിച്ചു
കൊച്ചി: ആലുവ പാലത്തിൽ നിന്ന് രണ്ട് മക്കളേയും ആലുവ പുഴയിലേക്കെറിഞ്ഞ് അച്ഛൻ പിന്നാലെ വെള്ളത്തിലേക്ക് ചാടി മരിച്ചു. പാലാരിവട്ടം കളവത്തുപറമ്പ് റോഡിൽ തുരാട്ടുപറമ്പ് വീട്ടിൽ ടി.എച്ച്.ഉല്ലാസ് ഹരിഹരനും…
കൊച്ചി: ആലുവ പാലത്തിൽ നിന്ന് രണ്ട് മക്കളേയും ആലുവ പുഴയിലേക്കെറിഞ്ഞ് അച്ഛൻ പിന്നാലെ വെള്ളത്തിലേക്ക് ചാടി മരിച്ചു. പാലാരിവട്ടം കളവത്തുപറമ്പ് റോഡിൽ തുരാട്ടുപറമ്പ് വീട്ടിൽ ടി.എച്ച്.ഉല്ലാസ് ഹരിഹരനും…
കൊച്ചി: ആലുവ പാലത്തിൽ നിന്ന് രണ്ട് മക്കളേയും ആലുവ പുഴയിലേക്കെറിഞ്ഞ് അച്ഛൻ പിന്നാലെ വെള്ളത്തിലേക്ക് ചാടി മരിച്ചു. പാലാരിവട്ടം കളവത്തുപറമ്പ് റോഡിൽ തുരാട്ടുപറമ്പ് വീട്ടിൽ ടി.എച്ച്.ഉല്ലാസ് ഹരിഹരനും (ബേബി) മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരുമാണ് മരിച്ചത്.
കൃഷ്ണപ്രിയ പ്ലസ് വൺ വിദ്യാർഥിനിയാണ്,ഏകനാഥ് ഏഴാം ക്ലാസ് വിദ്യാര്‍ഥിയും. രാജിയാണ് ഉല്ലാസിന്റെ ഭാര്യ. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. നീണ്ട നേരത്തെ തിരച്ചിലിനു ശേഷം പിതാവിന്റെ മൃതദേഹം കണ്ടെത്തി. പാലാരിവട്ടം ആത്മഹത്യയുടെ കാരണം സംബന്ധിച്ച് പൊലീസിന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.
ആലുവ മണപ്പുറം പാലത്തില്‍ നിന്നാണ് ഇരുവരേയും ഉല്ലാസ് പുഴയിലേക്ക് തള്ളിയിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വൈകീട്ട് അഞ്ച് മണിമുതല്‍ നടപ്പാലത്തില്‍ പിതാവും കുട്ടികളും നില്‍ക്കുന്നതായി ശ്രദ്ധിച്ചിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു. മക്കളുമൊത്ത് ഉലാത്തിയിരുന്ന പിതാവ് അപ്രതീക്ഷിതമായി ആണ്‍കുട്ടിയെ പുഴയിലേക്ക് തള്ളിയിട്ടു. ഇത് കണ്ട് ഭയന്ന് പെണ്‍കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്താന്‍ തുടങ്ങിപ്പോള്‍ പെണ്‍കുട്ടിയേയും പിതാവ് പുഴയിലെറിഞ്ഞ ശേഷം പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു.നാട്ടുകാര്‍ ഉടന് തന്നെ രണ്ട് കുട്ടികളേയും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എങ്കിലും രണ്ടുപേരേയും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.)