പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലും; ഇന്ത്യയിൽ ഭീകരാക്രമണമെന്ന് അൽ ഖ്വയ്ദയുടെ മുന്നറിയിപ്പ്
ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്ന് ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ മുന്നറിയിപ്പ്. നാല് ഇന്ത്യൻ സംസ്ഥാനങ്ങളെയാണ് ഭീകരർ ലക്ഷ്യം വെക്കുന്നത്. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത്…
ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്ന് ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ മുന്നറിയിപ്പ്. നാല് ഇന്ത്യൻ സംസ്ഥാനങ്ങളെയാണ് ഭീകരർ ലക്ഷ്യം വെക്കുന്നത്. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത്…
ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്ന് ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ മുന്നറിയിപ്പ്. നാല് ഇന്ത്യൻ സംസ്ഥാനങ്ങളെയാണ് ഭീകരർ ലക്ഷ്യം വെക്കുന്നത്. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഭീകരരുടെ മുന്നറിയിപ്പ്. ബിജെപി നേതാക്കൾ നടത്തിയ നബി വിരുദ്ധ പ്രസ്താവനയ്ക്കെതിരായ പ്രതികരണം എന്ന നിലയിലാണ് ആക്രമണമെന്ന് സംഘടനയുടെ കത്തിൽ പറയുന്നു. ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ചാവേർ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഞങ്ങളുടെ പ്രവാചകനെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ തങ്ങളുടെ അമ്മമാർ ദുഖിക്കും എന്ന തലക്കെട്ടോടെയാണ് കത്ത്. പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലുമെന്നും പ്രവാചകനെ അപമാനിക്കുന്നവരെ തകർക്കാൻ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്‌ഫോടകവസ്തുക്കൾ കെട്ടുമെന്നും ഭീഷണി കത്തിൽ പറയുന്നുണ്ട്. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരർ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. നേരത്തെ, കർണാടകയിലെ ഹിജാബ് വിഷയത്തിലും പ്രതികരണവുമായി ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ രംഗത്ത് വന്നിരുന്നു.