ഇന്നും കറുപ്പിന് വിലക്ക്: പകരം മഞ്ഞ മാസ്‌ക് നൽകി പൊലീസ്; മുഖ്യമന്ത്രിയുടെ പരിപാടികള്‍ക്ക് കനത്ത സുരക്ഷ

ഇന്നും കറുപ്പിന് വിലക്ക്: പകരം മഞ്ഞ മാസ്‌ക് നൽകി പൊലീസ്; മുഖ്യമന്ത്രിയുടെ പരിപാടികള്‍ക്ക് കനത്ത സുരക്ഷ

June 12, 2022 0 By Editor

മലപ്പുറം: കറുത്ത മാസ്ക് ധരിച്ച് തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടന ചടങ്ങിനെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്ക് ധരിച്ചെത്തിയവർക്ക് പൊലീസ് മഞ്ഞ മാസ്ക് നൽകി.

സെൻട്രൽ ജയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യാനെത്തുന്നതിന്റെ മുന്നോടിയായാണ് പൊലീസിന്റെ നടപടി. ഇന്നലെ കോട്ടയത്തെയും കൊച്ചിയിലെയും മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക് വിലക്കിയിരുന്നു. എന്നാൽ കറുത്ത മാസ്കിന് വിലക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം.

രാവിലെ തൃശ്ശൂരിലെ രാമനിലയത്തില്‍നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിക്ക് വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. പത്തോളം വാഹനങ്ങള്‍, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവ അടക്കം പത്തോളം വാഹനങ്ങള്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. വഴിയില്‍ പലയിടത്തും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ ഒഴിവാക്കുന്നതിന് കുന്നംകുളം മേഖലയില്‍ നിന്ന് പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. വാഹനങ്ങള്‍ തടഞ്ഞ് മുഖ്യമന്ത്രിക്ക് വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്.