കോവിഡ്  വ്യാപനം: പുതിയ വകഭേദങ്ങളില്ല, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; മൂന്നാം ഡോസ് എടുക്കണമെന്ന് നിർദേശം

കോവിഡ് വ്യാപനം: പുതിയ വകഭേദങ്ങളില്ല, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; മൂന്നാം ഡോസ് എടുക്കണമെന്ന് നിർദേശം

June 16, 2022 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ കുതുച്ചുയരുന്ന സാഹചര്യത്തിലും ആശങ്ക വേണ്ടെന്ന് പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളിൽ പുതിയ വകഭേദങ്ങളില്ലായെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഒമിക്രോൺ വകഭേദമാണ് നിലവിലുള്ളത്. പ്രതിദിന കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ അടിസ്ഥാനപരമായ പ്രതിരോധം പാലിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. മുൻകരുതൽ വാക്‌സിനായ മൂന്നാം ഡോസ് എല്ലാവരും സ്വീകരിക്കണമെന്നും വീണാ ജോർജ്ജ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് മൂവായിരത്തിലധികം കൊറോണ രോഗികളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ 3,419 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഇന്നലെ ആയിരത്തിലധികം രോഗികൾ എറണാകുളത്തായിരുന്നു റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികൾ സ്ഥിരീകരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മഹാരാഷ്‌ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്.