
ആമസോൺ വഴി ഓർഡർ ചെയ്തത് കസേര; യുവതിക്ക് ലഭിച്ചത് രക്തമടങ്ങിയ ട്യൂബ്
June 18, 2022ഓൺലൈനായി ഓർഡർ ചെയ്ത് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ പലർക്കും ചതി പറ്റാറുണ്ട്. ഓർഡർ ചെയ്ത സാധനത്തിന് പകരം മറ്റ് പലതും ലഭിച്ചുവെന്ന പരാതിയുമായി ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്. അപ്പോഴാണ് ആമസോണിൽ നിന്നും ലഭിച്ച ഒരു സർപ്രൈസ് ഗിഫ്റ്റിന്റെ കഥ യുവതി പങ്കുവെക്കുന്നത്.
ആമസോണിൽ നിന്ന് ലെതർ കസേര ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് രക്തം അടങ്ങിയ ട്യൂബാണെന്നാണ് വിവരം. ജെൻ ബേഗക്കീസ് എന്ന യുവതിക്കാണ് ആമസോൺ വഴി മനുഷ്യരക്തമെന്ന് തോന്നിക്കുന്ന ദ്രാവകം ട്യൂബിലാക്കി ലഭിച്ചത്. ഉടൻ തന്നെ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
കസേര പൊതിഞ്ഞ കാർഡ്‌ബോർഡ് പെട്ടിക്കുള്ളിലാണ് രക്തട്യൂബും ഉണ്ടായിരുന്നത്. ഇത് കണ്ടയുടനെ പെട്ടി അതുപോലെ തന്നെ അടച്ചുവെച്ചുവെന്ന് യുവതി പറയുന്നു. ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ച ജെൻ പോസ്റ്റിനോടൊപ്പം ഒരു വീഡിയോയും പങ്കിട്ടിട്ടുണ്ട്.
SEARCH >>> WHAT YOU WANT >> https://mykerala.co.in/listings
ദൃശ്യങ്ങളിൽ കാണുന്ന കാർഡ്‌ബോർഡ് പെട്ടിക്കുള്ളിൽ യുവതിക്ക് സർപ്രൈസ് ആയി ലഭിച്ച രക്തട്യൂബും കാണാവുന്നതാണ്. വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ തരംഗമായതോടെ നിരവധിയാളുകളാണ് പ്രതികരണവമുായി രംഗത്തെത്തിയത്. സംഭവത്തിൽ ഇതുവരെ ആമസോൺ അധികൃതർ വിശദീകരണം നൽകിയിട്ടില്ല. യുവതി ഔദ്യോഗികമായി പരാതി സമർപ്പിച്ചിട്ടില്ലെന്നാണ് വിവരം.