മതവിദ്വേഷത്തിൽ ഇരട്ട നിലപാട് അരുത്; സെലക്ടീവായി അപലപിക്കരുതെന്ന് ഐക്യരാഷ്‌ട്രസഭയിൽ ആഹ്വാനം ചെയ്ത് ഇന്ത്യ

മതവിദ്വേഷത്തിൽ ഇരട്ട നിലാപട് സ്വീകരിക്കരുതെന്ന് ഐക്യരാഷ്‌ട്രസഭയിൽ ആവശ്യപ്പെട്ട് ഇന്ത്യ. ഒന്നോ രണ്ടോ മതങ്ങളെ മാത്രം ഉൾക്കൊണ്ട് ‘സെലക്ടീവായ നിലപാട്’ സ്വീകരിക്കുന്നത് ശരിയല്ലെന്നും അബ്രഹാമിക മതങ്ങൾ (ഇസ്ലാം, ക്രസ്തുമതം…

മതവിദ്വേഷത്തിൽ ഇരട്ട നിലാപട് സ്വീകരിക്കരുതെന്ന് ഐക്യരാഷ്‌ട്രസഭയിൽ ആവശ്യപ്പെട്ട് ഇന്ത്യ. ഒന്നോ രണ്ടോ മതങ്ങളെ മാത്രം ഉൾക്കൊണ്ട് ‘സെലക്ടീവായ നിലപാട്’ സ്വീകരിക്കുന്നത് ശരിയല്ലെന്നും അബ്രഹാമിക മതങ്ങൾ (ഇസ്ലാം, ക്രസ്തുമതം തുടങ്ങിയവ) അല്ലാത്ത മതസമൂഹത്തിന് എതിരെയുള്ള വിദ്വേഷങ്ങളും അർഹമായ രീതിയിൽ പരിഗണിക്കേണ്ടതുണ്ടെന്ന് ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി വ്യക്തമാക്കി.

ഭീകരതയുടെ, പ്രത്യേകിച്ച് അതിർത്തി കടന്നെത്തുന്ന ഭീകരപ്രവർത്തനങ്ങളുടെ ഏറ്റവും വലിയ ഇരയാണ് ഇന്ത്യയെന്ന് ടി എസ് തിരുമൂർത്തി പറഞ്ഞു. തീവ്രവാദത്തെ നേരിടാൻ ബഹുസ്വരതയുടെയും ജനാധിപത്യത്തിന്റെയും തത്ത്വങ്ങൾ ഉൾക്കൊള്ളുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അബ്രഹാമിക് മതങ്ങൾക്കെതിരെ മാത്രമല്ല, സിഖ് മതം, ബുദ്ധമതം, ഹിന്ദുമതം എന്നിവയുൾപ്പെടെ മറ്റ് മതങ്ങൾക്കുമെതിരായ വിദ്വേഷവും അക്രമവും ചെറുക്കുന്നതിന് അന്താരാഷ്‌ട്ര സമൂഹത്തിന്റെ യോജിച്ച പരിശ്രമങ്ങൾ ആവശ്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

യഹൂദ സമൂഹമോ, സൊരാസ്ട്രിയക്കാരോ, ടിബറ്റൻ സമൂഹമോ അല്ലെങ്കിൽ സ്വന്തം അയൽരാജ്യത്ത് നിന്നുള്ളവരോ ആകട്ടെ, നൂറ്റാണ്ടുകളായി ഇന്ത്യയിൽ അഭയം തേടുന്ന ഏതൊരാൾക്കും ഇവിടം സുരക്ഷിതമായ ഒരു സങ്കേതമായി മാറിയിട്ടുണ്ടെന്ന് തിരുമൂർത്തി അടിവരയിട്ടു.

ശനിയാഴ്ച കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ് ഭീകരാക്രമണം നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ഇന്ത്യയുടെ ശക്തമായ പ്രസ്താവന. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീരുത്വനടപടിയെ ലോകരാജ്യങ്ങൾ അപലപിക്കണമെന്നാണ് സംഭവത്തിന് പിന്നാലെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതികരിച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story