മിഠായി കവറും, ഐസ്‌ക്രീം പായ്‌ക്കും ഇനിയില്ല; നിരോധിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടിക ഇതാണ് !

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ നിരോധിക്കുന്ന വസ്തുക്കളുടെ പട്ടിക തയ്യാറായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലമാണ് ഇത് സംബന്ധിച്ച് പട്ടിക പുറത്തുവിട്ടത്. ഈ മാസം 30 ശേഷമാകും പ്ലാസ്റ്റിക്…

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ നിരോധിക്കുന്ന വസ്തുക്കളുടെ പട്ടിക തയ്യാറായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലമാണ് ഇത് സംബന്ധിച്ച് പട്ടിക പുറത്തുവിട്ടത്. ഈ മാസം 30 ശേഷമാകും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുക. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവയിലും നിരോധനമുണ്ടാകും.

പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയർബഡുകൾ, ബലൂണുകളിലെ പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, മിഠായി കവറുകൾ, ഐസ്‌ക്രീം പാക്കുകൾ, അലങ്കാരത്തിനുള്ള പോളിസ്‌റ്റൈറീൻ (തെർമോക്കോൾ), പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസുകൾ, കട്ട്‌ലറികൾ എന്നിവ നിരോധിക്കുന്ന വസ്തുക്കളിൽ ഉൾപ്പെടുന്നു. ഫോർക്കുകൾ, സ്പൂണുകൾ, കത്തികൾ, സ്‌ട്രോ, ട്രേകൾ, ക്ഷണ കാർഡുകൾ, സിഗരറ്റ് പാക്കറ്റുകൾ, 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് അല്ലെങ്കിൽ പിവിസി ബാനറുകൾ എന്നിവയും നിരോധിക്കും.

നേരത്തെ, ഇത്തരം വസ്തുക്കളുടെ വിതരണം തടയാൻ ദേശീയ, സംസ്ഥാന, പ്രാദേശിക തലങ്ങൾക്ക് സിപിസിബി നിർദ്ദേശം നൽകിയിരുന്നു. കൂടാതെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വിൽപനക്കാർക്കും ഉപയോക്താക്കൾക്കും നേതൃത്വം നൽകുന്ന ഇ-കൊമേഴ്സ് കമ്പനികൾക്കും പ്ലാസ്റ്റിക് അസംസ്‌കൃത വസ്തു നിർമ്മാതാക്കൾക്കും ഇത് നിർത്തലാക്കാനും സിപിസിബി നിർദ്ദേശങ്ങൾ നൽകി.

ഇതിനിടെ ചെറിയ പായ്‌ക്ക് ജ്യൂസുകൾ, ഫിസി ഡ്രിങ്കുകൾ, പാൽ ഉത്പന്നങ്ങൾ എന്നീ പാനീയങ്ങളിൽ പ്ലാസ്റ്റിക് സ്ട്രോകൾ ക്രമേണ ഒഴിവാക്കാൻ അനുവദിക്കണമെന്ന് വ്യവസായ അസോസിയേഷനുകൾ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പേപ്പർ സ്ട്രോ പോലുള്ള ബദൽ ഇനങ്ങളുടെ ഇറക്കുമതി, ചെലവ് വർദ്ധന തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് ഇളവ് ചോദിച്ചിരിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story