മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ  ക്‌ളിഫ് ഹൗസില്‍ ‘എക്‌സ്‌പെന്‍സിവ് ‘ തൊഴുത്ത് വരുന്നു, ബജറ്റ് 42.9 ലക്ഷം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ് ഹൗസില്‍ ‘എക്‌സ്‌പെന്‍സിവ് ‘ തൊഴുത്ത് വരുന്നു, ബജറ്റ് 42.9 ലക്ഷം

June 26, 2022 0 By Editor

മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്ത് നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് പണം അനുവദിച്ചു. കാലിത്തൊഴുത്തിനും, ചുറ്റുമതില്‍ നിര്‍മ്മാണത്തിനുമായി 42.90 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് ഇപ്പോള്‍ മരാമത്ത് വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ചീഫ് എന്‍ജിനീയര്‍ നല്‍കിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ്  മന്ത്രി റിയാസിന്റെ ചുമതലയിലുള്ള വകുപ്പിന്റെ നടപടി.

മുഖ്യമന്ത്രിക്കായി 33.31 ലക്ഷം രൂപ വിലയുള്ള കിയാ കാര്‍ണിവല്‍ കാര്‍ വാങ്ങാന്‍ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ബുള്ളറ്റ് പ്രൂഫ് അടക്കം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുള്ള കാറാണിത്. 33,31,000 രൂപ വിലവരുന്ന  കിയ കാര്‍ണിവലാണ് വാങ്ങുന്നത്. നേരത്തേ മുഖ്യമന്ത്രിക്കും എസ്‌കോര്‍ട്ടിനുമായി വാങ്ങിയ മൂന്ന് കറുത്ത ഇന്നോവകള്‍ക്ക് പുറമേയാണിത്.  കിയാകാര്‍ണിവലിന്റെ പുതിയ മോഡലാണ് മുഖ്യമന്ത്രിയുടെ യാത്രക്കായി എത്തുന്നത്. കിയയുടെ കറുത്ത നിറത്തിലുള്ള കാര്‍ണിവല്‍ കാര്‍ ഉടന്‍ തന്നെ തിരുവനന്തപുരത്തെത്തും.

സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും ചെലവു ചുരുക്കലുകൾക്കുമിടെയാണ് ആറ് മാസത്തിനിടെ ലക്ഷങ്ങൾ മുടക്കി പുത്തൻ കാർ കൂടി വാങ്ങുന്നത്. അതിനു പിന്നാലെയാണ് ഇത്തരത്തിൽ ഒരു ബജറ്റ് കൂടി അനുവദിക്കുന്നത്. അതിനിടെ മുഖ്യമന്ത്രിക്ക് പുതിയ കാർ വാങ്ങുന്നതിനെ ചൊല്ലി വിവാദവും പ്രതിപക്ഷത്തിന്‍റെ വിമർശനവും ശക്തമാണ്.