വീണ്ടും ലോക്കാകുമോ ! കുതിച്ച് കോവിഡ്; മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി പിടിവീഴും, പിഴയും: പൊലീസിന് നിര്‍ദേശം

സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തവർക്കെതിരെ mask-violation കർശന നടപടിക്ക് നിർദേശം. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ആണ് നടപടി.

പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങൾ, വാഹനയാത്ര, ജോലിസ്ഥലത്ത് എന്നിവടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഏപ്രിൽ 27ന് ഉത്തരവിറക്കിയിരുന്നു.ഇതു പലരും പാലിക്കുന്നില്ലെന്ന് കണ്ടതോടെയാണ് പരിശോധന ശക്തമാക്കുന്നത്. മാസ്ക് ധരിക്കാത്തവരിൽനിന്ന് 500 രൂപയാണ് പിഴയായി ഈടാക്കിയിരുന്നത്. സ്വകാര്യ വാഹനങ്ങളിൽ ഉൾപ്പെടെ മാസ്ക് നിർബന്ധമാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 2993 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ 26ന് 3206 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24ന് 4098 പേർക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് റിപ്പോർട്ടു ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story