അജ്മൽബിസ്മിയിൽ 50% വിലക്കുറവുമായി 'ഓപ്പൺ ബോക്സ് സെയിൽ'

കേരളത്തിലാദ്യമായി ഓപ്പൺ ബോക്‌സ് സെയിലുമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മി. ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ, 50% വിലക്കുറവിൽ, കമ്പനി വാറണ്ടിയോടെ ലഭ്യമാക്കിക്കൊണ്ട് ജനങ്ങളുടെ…

കേരളത്തിലാദ്യമായി ഓപ്പൺ ബോക്‌സ് സെയിലുമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മി. ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ, 50% വിലക്കുറവിൽ, കമ്പനി വാറണ്ടിയോടെ ലഭ്യമാക്കിക്കൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്നതാണ് അജ്മല്‍ബിസ്മി ലക്ഷ്യമിടുന്നത്. സോണി, എൽജി, സാംസങ്, വേൾപൂൾ, ഗോദ്‌റേജ്, ഇoപെക്‌സ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങി നൂറിലധികം ലോകോത്തര ബ്രാൻഡുകളുടെ ആയിരത്തിലധികം ഉൽപ്പന്നങ്ങൾ 50 ശതമാനമോ, അതിന് മുകളിലോ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരമുണ്ട്. ടിവി, വാഷിങ് മെഷീൻ, റെഫ്രിജറേറ്റർ, മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, ഓവൻ, വാക്വാo ക്ലീനർ തുടങ്ങി ക്രോക്കറി, കിച്ചൺ അപ്ലയൻസസ് എന്നിവയടക്കമുള്ള ഉൽപ്പന്നങ്ങളും കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിലാണ് 'ഓപ്പൺ ബോക്സ് സെയിലിൽ' ലഭ്യമാകുന്നത്.

ഗൃഹോപകരണങ്ങൾക്ക് പുറമേ ലാപ്‌ടോപ്പ്, സ്മാർട്ട്ഫോൺ പർച്ചേസുകൾക്കും ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. 15,000 - 25,000 രൂപ വരെയുള്ള സ്മാർട്ട്ഫോൺ പർച്ചേസിൽ 3,500 രൂപയുടെ എയർപോഡ് 499/- രൂപക്കും, 25,000 - 40,000 രൂപ വരെയുള്ള സ്മാർട്ട്ഫോൺ പർച്ചേസിൽ 4,999 രൂപയുടെ സ്മാർട്ട് വാച്ച് 499/- രൂപക്കും സ്വന്തമാക്കാം. ഇതോടൊപ്പം 40,000 രൂപക്ക് മുകളിലുള്ള സ്മാർട്ട്ഫോൺ പർച്ചേസുകളിൽ 8,499 രൂപയുടെ സ്മാർട്ട് വാച്ചും, എയർപോഡും 999/- രൂപക്കും സ്വന്തമാക്കാൻ അവസരമുണ്ട്.

പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്. ഡി. എഫ്. സി., എച്ച്. ഡി.ബി. , തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും, ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് / ഇ.എം.ഐ. സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പഴയ ഗൃഹോപകരണങ്ങൾ, ഡിജിറ്റൽ ഗാഡ്ജെറ്റ്‌സ് തുടങ്ങിയവ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത്, പുതിയവ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനും അവസരമുണ്ട്. അജ്മൽ ബിസ്മിയുടെ എല്ലാ ഷോറുമുകളിലും ജൂലൈ 1 മുതൽ 10 വരെ 'ഓപ്പൺ ബോക്സ് സെയിൽ' ഓഫർ ലഭ്യമായിരിക്കും. ബൾക്ക് പർച്ചേസിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ആഗ്രഹമാണ് ഇത്രയും ഉൽപ്പന്നങ്ങൾ വിപണിവിലയേക്കാൾ കുറഞ്ഞ വിലയിൽ നൽകുവാൻ ഞങ്ങളെ പ്രേരിപ്പിച്ചതെന്ന് മാനേജിങ് ഡയറക്ടർ വി.എ. അജ്‌മൽ അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story