
‘ആനി രാജ ഡൽഹിയിലല്ലേ ഉണ്ടാക്കൽ; നിയമസഭയിൽ അല്ലല്ലോ’ ; രമയെ തുണച്ച സിപിഐ നേതാവ് ആനി രാജയ്ക്കും അധിക്ഷേപം; പറയാനുള്ളത് ഇനിയും പറയുമെന്ന് എം.എം.മണി
July 16, 2022കെ.കെ.രമ എംഎൽഎയ്‌ക്കെതിരായ പരാമര്‍ശത്തിനെതിരെ മുതിർന്ന സിപിഐ നേതാവ് ആനി രാജ നടത്തിയ പ്രതികരണത്തിൽ വിമർശവുമായി മുൻമന്ത്രി എം.എം.മണി. ആനി രാജ തനിക്കെതിരെ നടത്തിയ പ്രസ്താവന വിഷയമാക്കുന്നില്ലെന്ന് എം.എം.മണി പറഞ്ഞു. ‘ആനി രാജ ഡൽഹിയിലാണല്ലോ ഉണ്ടാക്കൽ. കേരള നിയമസഭയിൽ അല്ലല്ലോ, നമ്മുടെ പ്രശ്നങ്ങൾ അറിയില്ലല്ലോ’– എന്നും മണി പറഞ്ഞു.