കേരളത്തിൽ വീണ്ടും മങ്കിപോക്സ്; രോഗം ദുബായിൽനിന്നെത്തിയ കണ്ണൂർ സ്വദേശിക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്കുകൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 13ന് ദുബായിൽനിന്നാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്കുകൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 13ന് ദുബായിൽനിന്നാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്കുകൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഈ മാസം 13ന് ദുബായിൽനിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു.
ഗൾഫിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ രോഗിക്ക്, നാട്ടിൽ എത്തിയതിനു ശേഷം പനിയും ശരീരത്തിൽ തടിപ്പും കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. മെഡിക്കൽ കോളജിലെ പ്രത്യേക ഐസലേഷൻ മുറിയിലാണ് ഇദ്ദേഹത്തിനു ചികിത്സ നൽകുന്നത്.
ഈ മാസം ഒൻപതിന് അബുദാബിയിൽനിന്നെത്തിയ കൊല്ലം സ്വദേശിക്ക് കഴിഞ്ഞയാഴ്ച മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള വിമാനത്തിലെ സഹ യാത്രക്കാരും വീട്ടുകാരും ഉൾപ്പെടെയുള്ളവർക്കും ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ഇവരെല്ലാം നിരീക്ഷണത്തിലാണ്.